ചേർത്തല:കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊവിഡ് സ്രവ പരിശോധനക്കിടെ വനിതാ ജീവനക്കാർക്കു നേരെ കൈയേറ്റ ശ്രമമെന്നു പരാതി.ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുവാവിനും പിതാവിനുമെതിരെ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്കും ജില്ലാമെഡിക്കൽ ഓഫീസർക്കും പട്ടണക്കാട് പൊലീസിലും പരാതിനൽകി.പരിശോധന വൈകിയെന്ന കാരണമുയർത്തിയാണ് വനിതാ ജീവനക്കാർക്കുനേരെ ഇവർ പാഞ്ഞടുത്ത് കൈയേ​റ്റത്തിനു ശ്രമിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.