19-sob-ks-bhaskaran

പന്തളം: പന്തളത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് മുടിയൂർക്കോണം പുതുശ്ശേരി പടിഞ്ഞാറ്റതിൽ കെ.എസ്.ഭാസ്‌കരൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.കെ.എസ്.ഇ.ബി യിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം കെ.എസ്.ഇ.ബി.വർക്കേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി 16 വർഷം പ്രവർത്തിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ഇലക്ട്രിസിറ്റി എംപ്‌ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗം, സി പി എം മുടിയൂർകോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ.വി.എ.ഭാർഗ്ഗവി (റിട്ട. ജെ.എസ്.വിദ്യാഭ്യാസ വകുപ്പ്).മക്കൾ: ജയ (റിട്ട. ടീച്ചർ), ഡോ.ബി.ബിജു (ഡെന്റൽ സർജൻ), ബി.ബിന്ദു (അദ്ധ്യാപിക, എം.എം.എ .ആർ .ചെങ്ങന്നൂർ), ബി.ബിനു (കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം), അഡ്വ.ബി.ബെന്നി (സി.പി.എം.ലോക്കൽ കമ്മിറ്റിയംഗം, മുടിയൂർകോണം). മരുമക്കൾ: രാജൻ (റിട്ട.ഡി.എസ്.ഒ), ഡോ.ബീനാകുമാരി (ധാത്രി, കായംകുളം), അശോകൻ (എക്‌സി.. എൻജിനിയർ കെഎസ്.ഇ.ബി), റിനി രാജ് (ടീച്ചർ, എം.എം.എ.ആർ, ചെങ്ങന്നൂർ), സുപ്രിയ (അസി. പ്രാഫ. ശ്രീ ബുദ്ധാ എൻജിനിയറിംഗ് കോളജ്). സഹോദരങ്ങൾ: പി.ശാരദ (റിട്ട. അദ്ധ്യാപിക), സുഭദ്ര (റിട്ട.അദ്ധ്യാപിക), ഡോ.എൻ.ശശിധരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഹെൽത്ത് ),എൻ.വിജയൻ (റിട്ട. പ്രിൻസിപ്പൽ, മിൽമ ട്രെയിനിംഗ് കോളേജ്)