ചേർത്തല:വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിലെ ഇറാൻ സ്വദേശികളായ പ്രതികളെ അവരുടെ മാതൃഭാഷയിൽ ചോദ്യം ചെയ്തു.ഇതിനായി ഇന്നലെ തിരുവനന്തപുരത്ത് കേരള സർവകലാശാല ആസ്ഥാനത്തിന് സമീപത്തെ കേന്ദ്രത്തിൽ പ്രതികളെ എത്തിച്ചു.സർവകലാശാലയിൽ ഉദ്യോഗസ്ഥ – വിദ്യാർത്ഥി സംഘത്തിന് പൊലീസ് എഴുതി നൽകിയ ചോദ്യങ്ങൾ പാഴ്സി ഭാഷയിൽ ചോദിച്ചു.പ്രതികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30),ദാവൂദ് അബ്‌സലൻ (23),
മോഹ്‌സെൻ സെതാരഹ് (35) എന്നിവരെയാണ് ചോദ്യം ചെയ്തത്.ചേർത്തല പൊലീസിന് 3 ദിവസത്തേക്കു കസ്​റ്റഡിയിൽ ലഭിച്ച പ്രതികളെ ഇന്നു (19) കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ 10ന് വൈകിട്ട് വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പിനെ തുടർന്ന് 12നാണ് പ്രതികളെ പൊലീസ് അറസ്​റ്റു ചെയ്തത്.വാരനാട്ടെ സ്ഥാപനത്തിൽ നിന്നും34000 രൂപയാണ് വിദഗ്ദമായി ഇവർ തട്ടിയെടുത്തത്.