ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാമദിർദ്ദേശപത്രിക സമർപ്പണം ഇന്ന് അവസാനിരിക്കെ, മൂവായിരം പത്രികകളാണ് ഇന്നലെ ജില്ലയിൽ ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ 75 പത്രികകൾ ലഭിച്ചു. 2196 പത്രികകൾ ഗ്രാമ പഞ്ചായത്തിലും 256 പത്രികകൾ ബ്ലോക്ക് പഞ്ചായത്തുകളിലും 473 പത്രികകൾ മുനിസിപ്പാലിറ്റികളിലേക്കുമാണ് സമർപ്പിക്കപ്പെട്ടത്. മുനിസിപ്പാലിറ്റികളിൽ ആലപ്പുഴയിലാണ് കൂടുതൽ പത്രികൾ സമർപ്പിച്ചത്. 147എണ്ണം.
.