ന്യൂഡൽഹി: ആലപ്പുഴ റേഡിയോ നിലയത്തിലെ പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദേക്കർ പറഞ്ഞു. ഇന്നലെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായുള്ള കൂടിക്കാഴ്‌ചയിലാണ് തീരുമാനം അറിയിച്ചത്. ആകാശവാണിയുടെ മറ്റ് നിലയങ്ങൾ നവീകരിക്കാനും ആധുനികവത്കരിക്കാനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ മൻ കി ബാത് ശ്രവിക്കാനും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അറിയാനും മത്സ്യത്തൊഴിലാളികൾ അടക്കം വലിയൊരു വിഭാഗം ശ്രോതാക്കൾ ആലപ്പുഴ ആകാശവാണിയെ ആശ്രയിക്കുന്ന വിവരം വി.മുരളീധരൻ കൂടിക്കാഴ‌്ചയിൽ ധരിപ്പിച്ചു.