ആലപ്പുഴ: സവർണസംവരണം റദ്ദാക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തും എയിഡഡ് സ്ഥാപനങ്ങളിലും ദേവസ്വം ബോർഡുകളിലും മതിയായ വിശ്വകർമ്മ പ്രാതിനിധ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടന്ന സത്യാഗ്രഹ സമരം കേരള ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വി.പി ആചാരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോയിന്റ് സെക്രട്ടറി മോഹൻദാസ് ,ബോർഡ് മെമ്പർ മഹിളാസംഘം പ്രസിഡന്റ് സുഷമ, സെക്രട്ടറി സുശീലാമോഹൻ,ഓർഗനൈസിംഗ് സെക്രട്ടറി ഇന്ദുവിജയൻ,കെ. ടി. എ. യു യൂണിയൻ സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.