ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സീറ്ര് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കളർകോട് മണ്ഡലം പ്രസിഡന്റ് കെ.കെ.ധനപാലൻ രാജിവച്ചു. ആലപ്പുഴ നഗരസഭയിലേക്ക് തിരുവാമ്പാടി വാർഡിൽ തന്നെ മത്സരിപ്പിക്കാനായിരുന്നു വാർഡ് കമ്മിറ്റി തീരുമാനമെന്നും എന്നാൽ മറ്റുചില സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മാറ്രിയതെന്നും ധനപാലൻ പറഞ്ഞു.

38 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ അംഗവുമാണ് ധനപാലൻ. ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന് രാജിക്കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു.