20-arun-thampi

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ യൂത്ത്മൂവ്‌മെന്റും സൈബർ സേനയും പുനഃസംഘടിപ്പിച്ചതായി യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാറും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു.

. അരുൺ തമ്പി കൺവീനറായ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റിയിൽ ദേവദാസ് വെൺമണി, രാജേഷ് കടമ്പൂർ, അനന്തു പാണ്ടനാട്, സൂരജ് വല്ലന, സുജിത്ത് വെൺമണി, സോമോൻ തിരുവൻവണ്ടൂർ, പ്രവീൺ എസ്. കോടുകുളഞ്ഞികരോട്, മനു വി.ഇലഞ്ഞിമേൽ, ദീപക് വി.ബി. പെരിങ്ങാല എന്നിവർ അംഗങ്ങളാണ്. അക്ഷയ് ഇലഞ്ഞിമേൽ കൺവീനറായുള്ള സൈബർസേന കമ്മിറ്റിയിൽ പ്രദീപ് ചെങ്ങന്നൂർ, ആർഷ ലക്ഷ്മി ഇടവങ്കാട് എന്നിവർ ഉൾപ്പെടുന്നു.