ph

കായംകുളം: കായംകുളത്ത് രാത്രിയിൽ വർക്ക് ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് കാറിന്റെ താക്കോൽ അപഹരിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

കായംകുളം മത്സ്യമാർക്കറ്റിന് സമീപംപുത്തൻകണ്ടത്തിൽ പാരഡൈസ് വീട്ടിൽ പുട്ട് അജ്മൽ എന്നുവിളിക്കുന്ന അജ്മൽ (21), കായംകുളം ചിറക്കടവം മുപ്പളളിൽ വീട്ടിൽ അമൽ കൃഷ്ണൻ (20), കായംകുളം ചേരാവളളി അവളാട്ട് കിഴക്കതിൽ ഉണ്ണി എന്ന അശ്വിൻ കൃഷ്ണൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുപ്രസിദ്ധ ഗുണ്ട പുട്ട് അജ്മൽ എന്നു വിളിക്കുന്ന അജ്മൽ കായംകുളം ഹൈവേ പാലസിന് സമീപം യുവാവിനെ കാർ കയറ്റി കൊന്നതുൾപ്പെടെയുളള കേസുകളിൽ പ്രതിയാണ്. ഇയാളുടെ പേരിൽ ഗുണ്ടാ ആക്ട് പ്രകാരമുളള
നടപടികൾ സ്വീകരിക്കുമെന്ന് കായംകുളം സി.ഐ അറിയിച്ചു
കഴിഞ്ഞ 17ന് പുലർച്ചെ 1.40 നാണ് കായംകുളം കൃഷ്ണപുരം ഓട്ടോകാഡ് വർക് ഷോപ്പിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമി​ച്ച് കാർ കവർന്നത്. അറ്റകുറ്റ പണിക്കായി കൊണ്ടു വന്ന മാരുതി സ്വിഫ്റ്റ് കാർ സെക്യൂരിറ്റിയുടെ കഴുത്തിൽ തോർത്തു ചുറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടി​യെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.