ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമർപ്പണം ഇന്നലെ പൂർത്തിയായി. ജില്ലയിൽ ആകെ13,074 പത്രികകൾ ലഭിച്ചതായാണ് വിവരം. പത്രിക സമർപ്പണത്തിന്റെ ആദ്യ ദിവസങ്ങളിൽ നാമമാത്രമായ പത്രികകളാണ് ലഭിച്ചത്. അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്. ഇന്നലെ മാത്രം 6,877പത്രികകൾ ലഭിച്ചു.
ആഭിച്ച ആകെപത്രികകൾ - 13,074
ജില്ലാ പഞ്ചായത്ത്-244
ബ്ലോക്ക് പഞ്ചായത്ത്-1149
ഗ്രാമ പഞ്ചായത്ത്-9821
നഗരസഭകൾ -1860