മുതുകുളം: പത്രികാ സമർപ്പണം പൂർത്തിയായെങ്കിലും കണ്ടല്ലൂർ പഞ്ചായത്ത് 1, 11 വാർഡുകളിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഒന്നാം വാർഡിൽ രണ്ടും പതിനൊന്നാം വാർഡിൽ മൂന്നും സ്ഥാനാർത്ഥികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേതായി പത്രിക സമർപ്പിച്ചിട്ടുണ്ട് .ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നു, സ്ഥാനാർത്ഥി ആരാണെന്ന അന്തിമ തീരുമാനം വരണാധികാരിക്ക് ലഭിച്ചെങ്കിൽ മാത്രമേ ആ സ്ഥാനാർത്ഥിക്ക് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചു നൽകുകയുള്ളൂ .പഞ്ചായത്തിലെ 15 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെയാണ്. എങ്ങും ഘടക കക്ഷികൾക്ക് സീറ്റില്ല. ഇടത് മുന്നണിയിൽ നിന്ന് 12 വാർഡുകളിൽ സി. പി.എം മത്സരിക്കുമ്പോൾ 8, 12 വാർഡുകളിൽ സി .പി .ഐ ഉം ,5-ാം വാർഡിൽ ജനതാദളും മത്സരി​ക്കുന്നു.