മുതുകുളം: ആറാട്ടുപുഴ പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ കോൺഗ്രസിന് വിമതരുടെ ശല്യം. ആറാട്ടുപുഴ തെക്ക് 12-ാം വാർഡിലും ,ആറാട്ടുപുഴ വടക്ക് 18-ാം വാർഡിലുമാണ് വിമതർ ഭീഷണിയാകുന്നത്. 18 വാർഡുകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് മത്സരിക്കുന്നത്. ഘടക കക്ഷികൾക്ക് സീറ്റില്ല. എൽ. ഡി.എഫി​ൽ സി.പി.എം 16 സീറ്റിലും സി.പി.ഐ രണ്ടു സീറ്റിലും മത്സരിക്കുന്നു.