sudhi

ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തി​ൽ തി​രഞ്ഞെടുപ്പിൽ ദമ്പതികൾ മത്സര രംഗത്ത്. ചുനക്കര വടക്ക് കോട്ടയ്ക്കകത്ത് സുധി രാധാകൃഷ്ണൻ, ഭാര്യ സവിതാ സുധി എന്നിവരാണ് ബി.ജെ.പി സ്ഥാനാർത്ഥികളായി വരണാധികാരി മുമ്പാകെ ഇന്നലെ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ പഞ്ചായത്ത് സമിതിയിൽ ഒന്നാം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന സവിതയെ അതേ വാർഡിൽ വീണ്ടും മത്സരിക്കുന്നു. ഒന്നാം വാർഡിനോട് ചേർന്നു കിടക്കുന്ന 15-ാം വാർഡിലാണ് സുധി രാധാകൃഷ്ണൻ മത്സരിക്കുന്നത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ് സുധി രാധാകൃഷ്ണൻ.