q

മാവേലിക്കര: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചെന്നിത്തല തൃപ്പെരുംതുറ സർവീസ് സഹകരണ ബാങ്കിൽ യുവാക്കൾ, സ്ത്രീകൾ, ദുർബ്ബല വിഭാഗങ്ങൾ എന്നിവർക്കായുള്ള സഹകരണ സ്ഥാപനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണൻ, ബോർഡ് അംഗങ്ങളായ എം.സോമനാഥൻ പിള്ള, ബഹനാൻ ജോൺ മുക്കത്ത്, തമ്പി കൌണടിയിൽ, പുഷ്പലത, പൊന്നമ്മ മാത്യൂ തുടങ്ങിയവർ സംസാരിച്ചു.