പൂച്ചാക്കൽ: എൽ.ഡി.എഫ് പൂച്ചാക്കൽ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ പാണാവള്ളി നീലംകുളങ്ങരയിൽ സി.പി.എം ചേർത്തല ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ അരുർ ഈസ്റ്റ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.ചെല്ലപ്പൻ അദ്ധ്യക്ഷനായി. പി.എം.പ്രമോദ് . സുരേഷ് ബാബു, കെ.ബാബുലാൽ, പ്രദീപ് കൂടയ്ക്കൽ, ടി.ആനന്ദൻ ,എൻ.ടി.ഭാസ്കരൻ ,പി.സോമൻ , ജില്ലാ പഞ്ചായത്ത് പൂച്ചാക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ബിനിതാ പ്രമോദ്, രജിത എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ ബാബുലാൽ( പ്രസിഡന്റ്) പി.സോമൻ ,ബീനാ അശോകൻ(വൈസ് പ്രസിഡന്റുമാർ), കെ.ബി ബാബുരാജ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.