മാന്നാർ: ചെങ്ങന്നൂർ ചെറുകിട വ്യവസായ ക്ഷേമ സഹകരണ സംഘത്തിന്റെ ആദ്യ കർപ്പൂര നിർമാണ യൂണിറ്റ് ഇരമത്തൂരിൽ പ്രവർത്തനമാരംഭിച്ചു. സംഘത്തിൽ നിന്നും ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ വായ്പ ഉപയോഗി​ച്ചാണ് ചെന്നിത്തല ഇരമത്തൂർ കേന്ദ്രമായ ശ്രീലക്ഷ്മി ഇൻഡസ്ട്രിയൽ എന്ന സ്ഥാപനം തുടങ്ങി​യത്. അഞ്ച് വനിതകൾക്കും 3 വനിതകൾക്ക് ഭാഗി​കമായും തൊഴിൽ നൽകാനാകുമെന്നും സംരംഭ ഉടമ യശോധരൻ കോയിപ്പുറം പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ആദ്യ കർപ്പൂര നിർമാണ യൂണിറ്റാണ് ഇരമത്തൂരിൽ തുടങ്ങിയതെന്ന് സംഘം പ്രസിഡന്റ് മാന്നാർ മൻമദൻ പറഞ്ഞു. കർപ്പൂര യൂണിറ്റിന്റെ ഉദ്ഘാടനം വ്യവസായ അസോസിയേഷൻ സംസ്ഥാന കോഓർഡിനേറ്റർ മാന്നാർ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. ആദ്യ വിൽപ്പന സംഘം പ്രസിഡന്റ് മാന്നാർ മൻമദൻ ഉടമ യശോധരൻ കോയിപ്പുറത്തിനു നൽകി. പഞ്ചായത്തംഗം ജിനു ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉമാ താരാനാഥ്, ആയിക്കാട്ട് അജിത്, സുശീല, മിനി സനിത്, സൗമ്യരാജേഷ്, സുജിത, വിനീത്, സി.കെ. വിനീത്, തങ്കപ്പൻ പുല്ലാശേരിൽ എന്നിവർ സംസാരി​ച്ചു.