മാന്നാർ: പരുമല വൈ.എം.സി.എയ്ക്കായി നിർമിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈ.എം.സി.എ.ദേശീയ പ്രസിഡന്റ് ജസ്റ്റി​സ് ബെഞ്ചമിൻ കോശി നിർവഹിച്ചു. പ്രസിഡന്റ് ജോൺ കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. കുര്യൻ ഡാനിയേൽ, ഫാ. ജോർജ് പനക്കാമറ്റം എന്നിവർ ചേർന്നു തറക്കല്ല് ആശീർവദിച്ചു. എബ്രഹാം കടവിൽ, അംഗം തോമസ് ചാക്കോ, വി.സി. സാബു, വിക്ടർ തോമസ്, സജി വിഴലയിൽ, രാജു താമരവേലിൽ, ജയിംസ് കണ്ടപ്പറമ്പിൽ, വർഗീസ് ഫിലിപ്പ്, ലിജി ആർ. പണിക്കർ, ശിവദാസ് യു. പണിക്കർ, അനൂപ് വി.തോമസ് എന്നിവർ സംസാരി​ച്ചു.