ചേർത്തല:വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിലെ സുബ്രഹ്മണ്യ ക്ഷേത്ര നടയിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് ഇന്ന് സുബ്രഹ്മണ്യപൂജ,പ്രത്യേക അഭിഷേക ചടങ്ങുകൾ എന്നിവ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് പങ്കെടുക്കാവുന്നതും വഴിപാടുകൾ നടത്താവുന്നതുമാണ്.ഫോൺ മുഖാന്തിരവും വഴിപാടുകൾ ബുക്ക് ചെയ്യാം.പ്രസാദ വിതരണം ഉണ്ടായിരിക്കില്ല.ക്ഷേത്രങ്ങളുടെ നടതുറക്കലും അടയ്ക്കലും പഴയ നിലയിൽ പുന:സ്ഥാപിച്ചതായും മണ്ഡലപൂജയും പതിവ് ചടങ്ങുകളും ആരംഭിച്ചതായും പ്രസിഡന്റ് കെ.സുഭഗൻ അറിയിച്ചു.