krishi

ചാരുംമൂട്: നൂറനാട്, പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി​ ശല്യം അതീവ രൂക്ഷമായി​. കഴിഞ്ഞ രാത്രി കൃഷി​ക്കാരാനായ മറ്റപ്പള്ളി കൊച്ചുമുകളിൽ തടത്തിൽ തെക്കേതിൽ ഭാസ്ക്കരന് നഷ്ടപ്പെട്ടത് 150 മൂട് ചേമ്പ്. റബർമരത്തിനെടുത്ത വാരവും കുത്തിമറിച്ചിട്ട നിലയിലമായി​. ചേമ്പ് വിളവെടുക്കാൻ ദിവസങ്ങൾ മാത്രമേയുള്ളായി​രുന്നുവെന്ന് ഭാസ്കരൻ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ പതിനഞ്ച് ഏക്കറോളം സ്ഥലത്തായി കൃഷി ചെയ്തിരുന്ന വാഴ, ചേമ്പ്, മരച്ചീനി, ചീര, ഏത്തവാഴകളും നശിപ്പിച്ച അവസ്ഥയിലാണ്. മൂന്ന് മാസമായി​ ഏതാണ്ട് തൊണ്ണൂറോളം ഏക്കറിലെ കരകൃഷിയാണ് പന്നികൾ നശിപ്പിച്ചത്. 85 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി​ കർഷകർ പറഞ്ഞു. കാട്ടുപന്നികളെ ഉന്മൂലനം ചെയ്താതെ ഇനി ഒരു കൃഷിക്കും തങ്ങളില്ലെന്ന തീരുമാനത്തിലാണ് കർഷകർ.

പന്നിക്കൂട്ടത്തെ അമർച്ച ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാനായി​ല്ല. പന്നികൾ നശിപ്പിച്ച വിളകളുടെ വില വനം വകുപ്പു നൽകുമെന്നു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പ്രസ്താവന നടത്തി പോയിട്ട് മാസം രണ്ടായെന്ന് കർഷകർ പറയുന്നു.

......................

പന്നികൾ നശിപ്പിച്ച വിളകളുടെ വില വനം വകുപ്പു നൽകുമെന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പ്രസ്താവന നടത്തി പോയിട്ട് മാസം രണ്ടായി. എന്നാൽ ഒരാൾക്കുംഒരു ചില്ലി കാശ് പോലും നാളിതുവരെ ലഭിച്ചിട്ടില്ല.

കർഷകർ

..............