photo

ചേർത്തല : സൈനിക പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ നാഷണൽ എക്‌സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മ​റ്റിയുടെ നേതൃത്വത്തിൽ മുഹമ്മയിൽ നടന്ന 'സൈനിക രക്ഷാദിൻ' പ്രതിഷേധ ധർണ ജില്ലാ കോ-ഓർഡിനേ​റ്റർ ജോണി കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഷാജികുമാർ,വൈസ് പ്രസിഡന്റ് എം.വി.വിജയപ്പൻ, സെക്രട്ടറി വി.സുകുമാരൻ നായർ,ഖജാൻജി ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു.