ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് തണ്ടാൻ കാട്ടിൽ കെ.ഗോപാലൻ (85) നിര്യാതനായി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം, 855ാം നമ്പർ തൃക്കുന്നപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 820ാം നമ്പർ ശാഖ പ്രസിഡന്റ്, അയ്യപ്പസേവാസംഘം തൃക്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റ് , കുമാരനാശാൻ മെമ്മോറിയൽ ഹൈസ്‌കൂൾ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ 486 ാം നമ്പർ കയർ വ്യവസായ സഹകരണ സഹകരണ സംഘം പ്രസിഡന്റും ഡി.സി.സി. അംഗവുമായിരുന്നു. ഭാര്യ: പുഷ്പലത. മകൾ: ലിനി.