ആലപ്പുഴ: ദേശീയപാതയിൽ ആറാട്ടുവഴി ഭാഗത്ത് ടെമ്പോ വാൻ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലിശേരി പൂപ്പറമ്പിൽ വീട്ടിൽ സിയാദ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം.
കളക്ട്രേറ്റിന് സമീപമുള്ള പലചരക്ക് കടയിലെ ജീവനക്കാരനായ സിയാദ് രാവിലെ സ്‌കൂട്ടറിൽ തേങ്ങ എടുക്കുന്നതിനായി കൈചൂണ്ടിമൂക്കിലേക്ക് പോകുമ്പോൾ അമിത വേഗത്തിലെത്തിയ ടെമ്പോവാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സിയാദിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ടെമ്പോ ഡ്രൈവർ തൃശൂർ സ്വദേശി സന്തോഷ് കുമാറിനെ നോർത്ത് പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യ: അജിത. മക്കൾ: മുഹമ്മദ് സജാദ്, ആഷിക്, അഫ്നാൻ.