ആലപ്പുഴ:ഡി.സി.സി പ്രസിഡന്റ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന്റെ പരിശോധനാഫലവും പോസിറ്രീവായി.ഷാനിമോൾ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡി.സി.സി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനിമോളും പങ്കെടുത്തിരുന്നു.