ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗവും, മുൻ നഗരസഭാ കൗൺസിലറും, മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും, സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന ഡി.സുദർശനൻ സി.പി.ഐയിൽ നിന്ന് രാജിവച്ചു. പാർട്ടി തന്നോട് കാണിക്കുന്ന നിരന്തര അവഗണനയിലും അവഹേളനങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്നും രാജിക്കത്ത് മണ്ഡലം സെക്രട്ടറിയെ ഏൽപ്പിച്ചതായും സുദർശനൻ അറിയിച്ചു.