ആലപ്പുഴ: ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും സഞ്ചാരി ട്രാവൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ 'സുരക്ഷിതബാല്യത്തിനായി ഒരുമിക്കാം' എന്ന സന്ദേശവുമായി ബൈക്ക് റാലി സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ.അജയൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് വരെയായിരുന്നു റാലി. ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ചൈൽഡ്ലൈൻ ജില്ലാ കോ- ഓർഡിനേറ്റർ ജെഫിൻ കെ.എഫ്, തുടങ്ങിയവർ സംസാരിച്ചു.