dharana

ആലപ്പുഴ 'എന്റെ ചികിത്സ എന്റെ അവകാശം ' എന്ന ക്യാമ്പയിന്റെ ഭാഗമായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയും ഉപവാസവും അഡ്വ.എ.എം .ആരീഫ് എം.പി ഉദ്ഘാടനം ചെയ്തു.കൊവിഡ് ചികിത്സയിൽ നിന്ന് ഹോമിയോപ്പതിയെ മാറ്റി നിറുത്തുന്നതിൽ പ്രതിഷേധിച്ചായിച്ചായിരുന്നു ധർണ.ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ് ഡോ. കെ.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ഡോ.ധനേഷ്,ഡോ.കുമാരൻ , ഡോ.ദേവരാജൻ,ഡോ. അമ്മിണി എന്നിവർ സംസാരിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ.മിനി ശ്യം സ്വാഗതവും ഡോ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.