ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ വിവാഹ പൂർവ കൗൺസിലിംഗ് ഇന്നും നാളെയുമായി 24ാം നമ്പർ ആനപ്രമ്പാൽ വടക്ക് ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9ന് യൂണിയൻ വൈസ് ചെയർമാൻ എൻ.മോഹൻദാസ് ഭദ്രദീപ പ്രകാശനം നിർവഹിക്കും. ചെയർമാൻ ജെ.സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു നന്ദിയും പറയും.