ആലപ്പുഴ: മംഗലം മാണിക്യമംഗലം കായൽ ഉൾപ്പെടെയുള്ള പാടശേഖരങ്ങളിൽ മടവീണ് കൃഷിനാശം ഉണ്ടായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജോ നെടുങ്ങാട് , ഇ.ഷാബ്ദ്ദീൻ , ജേക്കബ് എട്ടുപറയിൽ , മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.