കായംകുളം: കായംകുളം നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണ രംഗത്ത് സജീവമായി. ആകെ 44 സീറ്റിൽ 7 സീറ്റിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ ആർ.എസ്.പിയും ഒന്നിൽ യു.ഡി.എഫ് സ്വതന്ത്രയുമാണ് മത്സരിയ്ക്കുന്നത്. കോൺഗ്രസ് 35 സീറ്റിൽ മൽസരിയ്ക്കും.

പതിവുപോലെ മിക്ക വാർഡുകളിലും റെബൽ ശല്യമാണ് യു.ഡി.എഫിനെ അലട്ടുന്നത്. സീറ്റ് ലഭിക്കാത്തവർ സ്വതന്ത്രരായി മൽസര രംഗത്തുണ്ട്. മൂന്ന് തവണ അടുപ്പിച്ച് കായംകുളം നഗര ഭരണം കൈയ്യാളിയിരുന്ന കോൺഗ്രസിന് കഴിഞ്ഞ പ്രാവശ്യം ഭരണം നഷ്ടമായിരുന്നു. ഇത്തവണ ഭരണ തിരിച്ചുപിടിയ്ക്കുവാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ഭരണത്തിൽ പ്രതിപക്ഷ നേതാവായിരുന്ന യു. മുഹമ്മദിന് ചോദിച്ച സീറ്റ് ലഭിയ്ക്കാത്തതുകാരണം മത്സര രംഗത്ത് ഇല്ല. എന്നാൽ മുഹമ്മദിന്റെ അനുജനും ഭാര്യയും മത്സരിക്കുന്നുണ്ട്.

കായംകുളം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ

(ഘടകകക്ഷികളുടെ പേര് ഒപ്പം ചേർക്കാത്തത് കോൺഗ്രസ് സ്ഥാനാർത്ഥികൾ)

1. എം.ആർ.സലിംഷ ,2. നാൻസിയ കനി (മുസ്ലിം ലീഗ്),3. ഷൈനി ഷിബു (മുസ്ലിം ലീഗ്),4. സുമയ്യ (മുസ്ലിം ലീഗ്),5. ഷഹബാസ് (മുസ്ലിം ലീഗ്),6. ഐഷാ ഫൈസൽ,7. സുധ അനിൽകുമാർ,8. ഷീജ.എം,9. അമ്പിളി (മുസ്ലിം ലീഗ്),10. അരുണ.എ.ആർ,11. സുമിത്രൻ,12. അംബിക.ആർ,13. മിനി സാമുവൽ,14. അൻസാരി കോയിക്കലേത്ത്,15. ഗീത കുന്നിൽ,16. സിന്ധു,17. യശോധ,18. സൗമ്യ (യു.ഡി.എഫ്. സ്വ),19. സജിന ഉണ്ണികൃഷ്ണൻ,20. രജിത കലേഷ്,21. ബിജു നസറുള്ള,22. അനിത,23. ശ്യാം.എസ്.ഹരിപ്രിയൻ,24. നുജുമുദീൻ,25. സൈറ നുജുമുദീൻ,26. അശ്വതി.എ.ആർ
27. രേണുക.ബി,28. ബിദു രാഘവൻ,29. സി.എസ്.ബാഷ,30. സുഷമ.ജെ (ആർ.എസ്.പി),31. പി.സി.ഗോപാലകൃഷ്ണൻ,32. കെ.രാജേന്ദ്രൻ,33. ലേഖ സോമരാജൻ,34. സോണിയ.ആർ,35. നിധിൻ.എ. പുതിയിടം
36. കെ.പുഷ്പദാസ്,37. ഹംസകുട്ടി (മുസ്ലിം ലീഗ്)ൻ38. എ.പി.ഷാജഹാൻ,39. നസീമ ഷംസുദീൻ,40. ഗായത്രി തമ്പാൻ,41. വി.എം.അമ്പിളി മോൻ,42. തുത്തിൽ ശ്രീഹരി,43. നവാസ് മുകത്തിൽ (മുസ്ലിം ലീഗ്),44. എ.ജെ.ഷാജഹാൻ.