ആലപ്പുഴ: സോൾജിയർ ഒഫ് വെനീസ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ബാല സദനത്തിലേക്ക് ഒരു മാസത്തെ റേഷനും, പത്ത് വയസുകാരിക്ക് ചികിത്സാ സഹായവും നൽകി. മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പും നടത്തി. ചെട്ടികുളങ്ങര എട്ടാം വാർഡിൽ രക്താർബുദം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നക്ഷത്ര എന്ന പെൺകുട്ടിക്കുള്ള ചികിത്സാ സഹായം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് കൈമാറി. അനസ്, ബിജു, ബാഹുലേയൻ, ബിജു പുത്തൻപുരയിൽ, നിഷാദ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.