ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് നടത്തിവരുന്ന പ്രൊബേഷൻ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷൻ ഓഫീസും ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി ഡി.എൽ.എസ്.എ ഹാളിൽ സംഘടിപ്പിക്കുന്ന പോസ്റ്റർ പ്രദർശനം അഡീഷണൽ ജില്ലാ ജഡ്ജ് പി.എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രൊബേഷൻ ലഘുലേഖകളുടെ വിതരണോദ്ഘാടനം ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. സനൽകുമാർ നിർവ്വഹിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറി കെ.ജി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ ഷാജഹാൻ.എസ്, സബ് ജഡ്ജ് വി.മഞ്ജു, സാമൂഹ്യ നീതി ഓഫീസർ എൻ.പി.പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം ഒരാഴ്ച നീണ്ടുനിൽക്കും.