ആലപ്പുഴ : എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഈ മാസം മാത്രം പത്ത് കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് രോഗബാധിതരിലും, രോഗമുക്തി നേടിയവരിലും എലിപ്പനി, ഡെങ്കിപ്പനി എന്നിവ മരണകാരണമായേക്കാവുന്നതാണ്. തലവേദനയോടു കൂടിയ പനി, ശരീര വേദന, കണ്ണിനു ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, ഛർദ്ദി എന്നിവ എലിപ്പനിയുടെ ലക്ഷണമാകാം. ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങളുള്ളവർ ഒരിക്കലും സ്വയം ചികിത്സ നടത്തരുത്.