അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ലീനാമ്മ യുടേയും, നാലാം വാർഡിൽ സ്വതന്ത്ര സഞ്ഞഥാനാർത്ഥി റാവുക്കുട്ടന്റെയും നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ റിട്ടേണിംഗ് ഓഫീസർ തള്ളി. 2010 -2015ൽ പുന്നപ്ര തെക്കു പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗമായിരുന്ന ലീനാമ്മ അന്നത്തെ വരവു ചെലവു കണക്കുകൾ ഇലക്ഷൻ കമ്മിഷന് സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് പത്രിക തള്ളിയത്.നാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ പി.കെ.റാവുക്കുട്ടന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലായിരുന്നു.