ngo

ആലപ്പുഴ : ഐക്യ ട്രേഡ് യൂണിയൻ സ്പോൺസറിംഗ് കമ്മിറ്റി നവംബർ 26 ന് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമര സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ നടന്ന യോഗം ആക്‌ഷൻ കൗൺസിൽ ജില്ലാ കൺവീനറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയുമായ എ. എ. ബഷീർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.പ്രദീപ്‌ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.രഞ്ജിത്ത്, ഏരിയ സെക്രട്ടറി വിമൽ.വി.ദേവ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് എം.എസ്.സന്തോഷ് നന്ദി പറഞ്ഞു.