ആലപ്പുഴ: ജില്ലയിൽ ഇന്നലെ 395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7797ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. 392പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടു
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 824പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 35868 ആയി. ആലപ്പുഴ കനാൽ വാർഡ് സ്വദേശി സൂഫി കോയ (64), പുന്നപ്ര സ്വദേശി ടിനി(48),വേഴപ്ര സ്വദേശിനി കല്യാണി(88)എന്നിവരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.