മുതുകുളം : മുതുകുളം ഗ്രാമപഞ്ചായത്ത് 4, 8, 10, 11, 12 വാർഡുകളിൽ കോൺഗ്രസിന് വിമതരുടെ ഭീഷണി . വനിതാ സംവരണ വാർഡുകളായ അഞ്ചിലും എട്ടിലും പത്രികാ സമർപ്പണം കഴിഞ്ഞിട്ടും സ്ഥാനാർഥികൾ ആരെന്ന കാര്യത്തിൽ വ്യക്തത വന്നില്ല .ഈ വാർഡുകളിൽ രണ്ടു പേർ വീതം പത്രിക നൽകിയിട്ടുണ്ട്. പാർട്ടിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചിഹ്നം അനുവദിക്കുക. നാലു പേരും കൈപ്പത്തി ചിഹ്നത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നുണ്ട്. പാർട്ടി ടിക്കറ്റ് കിട്ടാതെ വരികയാണെങ്കിൽ അടുത്തയാൾ ഈ വാർഡുകളിൽ വിമതരായി മത്സരിക്കാനുളള സാദധ്യത ഏറെയാണ്. വാർഡ് പ്രസിഡന്റ് ഡോ.പി.എസ്.ശ്രീശാന്തിനെയാണ് ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. ഇദ്ദേഹം പ്രചാരണം തുടങ്ങുകയും പോസ്റ്റർ ഉൾപ്പെടെ പതിക്കുകയും ചെതു . എന്നാൽ, അവസാന നിമിഷം ഇദ്ദേഹത്തെ മാറ്റി മുൻഗ്രാമപഞ്ചായത്തംഗമായ യു.പ്രകാശിനെ ഇവിടെ സ്ഥാനാർഥിയാക്കി.