kutrtappan

പറയകാട് : കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ സുമേഷ്ഭവനിൽ സി.കെ.കുട്ടൻ(63) ആണ് മരിച്ചത്. ഭാര്യ: ഭാരതി (റിട്ട.വെയർ ഹൗസിംഗ് കോർപ്പറേഷൻ,എറണാകുളം). മക്കൾ : സുമേഷ് (ജെ.സി.ബി.മെക്കാനിക്ക്, പോപ്പുലർ, എറണാകുളം), സുമിത്ത് (ട്രഷറി, കുത്തിയതോട്). മരുമക്കൾ : ആർ.ഷൈജു (സിവിൽ പൊലീസ് ഓഫീസർ ,മാരാരികുളം), ഷീനാമോൾ (എൽ.ഡി.ക്ലാർക്ക്, കോടംതുരുത്ത് പഞ്ചായത്ത്). സംസ്‌കാരം ഇന്ന് നടക്കും.