ഹരിപ്പാട്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ഹരിപ്പാട് നഗരസഭയിൽ 20, 27 വാർഡുകളിലെ ബി.ജെ.പി സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. സ്ഥാനാർത്ഥികൾ താമസിക്കുന്ന വാർഡും മത്സരിക്കുന്ന വാർഡും എഴുതിയത് തിരിഞ്ഞു പോയതാണ് പത്രികകൾ തള്ളാൻ കാണണമായത്. 20ാംവാർഡിലെ നീതു രാജേഷ് , 27ാംവാർഡിലെ വിജയ റാണി എന്നിവരുടെ സ്ഥാനാർഥിത്വമാണ് നഷ്ടമായത്. ഇവർ ഓരോ സെറ്റ് പത്രിക മാത്രമാണ് നൽകിയിരുന്നത്. 29 അംഗ നഗരസഭയിൽ ബിജെപി 26 സീറ്റുകളിലാണ് മത്സരിക്കുക.