പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ആഴ്ചകൾക്കുമുമ്പ് 15 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പ്രദേശം കണ്ടെയിൻമെന്റ് സോൺ ആക്കാതെ ഇപ്പോൾ രണ്ട് പ്രധാനപ്പെട്ട വഴികൾ അടച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ എൻ.പി. പ്രദീപ്, ദേവരാജൻ, പി.എ.പവിത്രൻ, എ.കെ സതീശൻ, രതി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.