മാവേലിക്കര: നഗരസഭയിലെ 28 വാർഡുകളിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന മീറ്റ് ദി കാൻഡിഡേറ്റ് പരിപാടി ഇന്ന് വൈകിട്ട് 4 ന് മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടക്കുമെന്ന് ഇടതുമുന്നണി നഗരസഭാ തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് എ.നന്ദകുമാർ, സെക്രട്ടറി അഡ്വ.ജി.ഹരിശങ്കർ എന്നിവർ അറിയിച്ചു. എൽ.ഡി.എഫ് മാവേലിക്കര നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ബുദ്ധജംഗ്ഷനിലെ ഓഫീസ് ഇന്ന് ഉച്ചക്ക് 12.30ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.