മാവേലിക്കര: മാവേലിക്കര സർക്കിൾ സഹകരണ യൂണിയന്റെയും ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ മാവേലിക്കര താലൂക്കുതല സമാപനം ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. സമാപന സമ്മേളനം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ശ്രീവൽസൻ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായി. റിട്ട.സഹകരണ സംഘം അസി.രജിസ്ട്രാർ സുധീഷ് ബാബു പ്രബന്ധം അവതരിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ്, കെ.ഇ.നാരായണൻ, യൂണിറ്റ് ഇൻസ്പക്ടർ പ്രീതി തോമസ്, ആഡിറ്റർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രസംഗ, പ്രബന്ധമത്സരങ്ങളിൽ വിജയികളായ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ശ്രീവൽസൻ സമ്മാനദാനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് ബി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.