മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടന്ന നിക്ഷേപ തട്ടിപ്പിനിരകളായവർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. രാവിലെ പത്ത് മുതൽ ബാങ്കിന്റെ മാവേലിക്കരയിലുള്ള ഹെഡ് ഓഫീസിന് മുന്നിലാണ് സമരം . നിക്ഷേപകരുടെ തുക പൂർണ്ണമായി മടക്കി ലഭിക്കുന്നത് വരെ സമരം തുടരാനാണ് നിക്ഷേപക കൂട്ടായ്മയുടെ തീരുമാനം.

എന്നാൽ സമരം തകർക്കാൻ വ്യാജപ്രചരണം ബാങ്ക് ഭരണസമിതി നടത്തുന്നതായി സമരസമിതി ആരോപിച്ചു.