ചാരുംമൂട്: ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്ബ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ തോമസ് എം. മാത്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്നൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ജി. മധുസൂദനൻ നായർ (പ്രസിഡന്റ്) രജനി ജയദേവ്, ആർ.പത്മാധരൻ നായർ (വൈസ് പ്രസിഡന്റുമാർ), വി. ശിവൻ പിള്ള (സെക്രട്ടറി), പി. കെ. ഓമന,ശങ്കരൻകുട്ടി (ജോയിന്റ് സെക്രട്ടറിമാർ), കെ.വിജയൻ പിള്ള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.