ചേർത്തല:ചേർത്തല തെക്ക് കുന്നേൽ ശ്രീഭദ്രാദേവീ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് പതിനെട്ടായിരത്തോളം രൂപ അപഹരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദേവസ്വം ജീവനക്കാരൻ ഓഫീസിൽ എത്തിയപ്പോഴാണ് ഓഫീസ് തുറന്ന നിലയിൽ കണ്ടത്.തുടർന്ന് ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി. ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.