basheer

ആലപ്പുഴ : 750 കോടി രൂപ മുടക്കി വികസനം നടത്തിയ സംസ്ഥാനത്തെ ഏക നഗരസഭയാണ് ആലപ്പുഴയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ പറഞ്ഞു. യു.ഡി.എഫ് വീണ്ടും ആലപ്പുഴ നഗരസഭയിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ഇരവുകാട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ കോയാപറമ്പിലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സുഗതൻ. ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. സി.മോഹനൻ, എസ്.നൗഷാദ്. രാധാകൃഷ്ണൻ,അജി കൊടിവീട്, മിനി, ഉഷ തുടങ്ങിയവർ സംസാരിച്ചു. സി.മോഹനൻ (ചെയർമാൻ),എ.എ.റസാഖ് (കൺവീനർ) എന്നിവർ ഭാരവാഹികളായി 51 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.