മാന്നാർ : ചെന്നിത്തല പഞ്ചായത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മഹാത്മ പബ്ലിക് സ്കൂൾ അങ്കണത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ആർ.രഗീഷ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.പി.എം ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരൻ, ആർ.സഞ്ജീവൻ, കെ.നാരായണപിള്ള, കെ.സദാശിവൻപിള്ള, ഡി.ഫിലേന്ദ്രൻ, ടി.സുകുമാരി, ബെറ്റ്സി ജിനു, ജി ഹരികുമാർ, ഭാസി, ശശികുമാർ ചെറുകോൽ, ഇ.എൻ.നാരായണൻ, കെ.ജയകുമാരി എന്നിവർ സംസാരിച്ചു.