ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ 11050പത്രികകൾ സ്വീകരിച്ചപ്പോൾ 329പത്രികകൾ തള്ളി. ജില്ലാ പഞ്ചായത്തിലേക്കുള്ള മുഴുവൻ നാമനിർദേശ പത്രികകളും സ്വീകരിച്ചു. നഗരസഭകളിയിലേക്കുള്ള നാമനിർദേശപത്രികകളിൽ 109 എണ്ണം തള്ളി. ആകെ 1585 നാമനിർദേശ പത്രികകൾ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ച നാമനിർദ്ദേശപത്രികകളുടെ എണ്ണം 941. 39 എണ്ണം തള്ളി. ഗ്രാമപഞ്ചായത്തകളിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ച നാമനിർദ്ദേശപത്രികകൾ 8280 . 181 എണ്ണം നിരാകരിച്ചു.