ആലപ്പുഴ: തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ 26ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ ആലപ്പുഴ മേഖല ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ളീനേഴ്സ് യൂണിയൻ തീരുമാനിച്ചു. യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ഒ.അഷറഫ് ഉദ്ഘാടനം ചെയ്തു. ജി.ശിവപ്രസാദ്, ബി.ഉദയസാനു, വിജയൻ എന്നിവർ സംസാരിച്ചു.