ആലപ്പുഴ: ആലപ്പുഴ നഗരസഭ കിടങ്ങാപറമ്പ് വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.മനോജ്കുമാർ, സ്ഥാനാർത്ഥി പി.എസ്.ശശിലാൽ, ഐ.ലത, ബീന റസാഖ്, ടോമി, വേണുഗോപാൽ എന്നിവർ സംസാരിച്ചു. 101അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.