ആലപ്പുഴ: ജില്ലയിൽ ഇന്നലെ 383 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7261ആയി. ഇന്നലെ രോഗം സ്ഥി​രീകരി​ച്ചവരി​ൽ ഒരാൾ അന്യസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 375പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 919പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 36787ആയി​.

അവലൂക്കുന്ന് സ്വദേശി ശശിധരൻ പിള്ള(75), വീയപുരം സ്വദേശി ജോൺചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശൻ (60) എന്നിവരുടെ മരണം കൊവിഡ് ബാധി​ച്ചാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:12,226

 വിവിധ ആശുപത്രികളിലുള്ളവർ: 4988

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 231

28 കേസുകൾ, 15 അറസ്റ്റ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 28 കേസുകളിൽ 15 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 180 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 520 പേർക്കാം എതിരെ നടപടി സ്വീകരിച്ചു.